തിരുവനന്തപുരം. ആശാ സമരത്തിലെ സർക്കാർ അനുകൂല നിലപാടിൽ ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷനെ താക്കീത് ചെയ്തു കെ.പി.സി.സി. പാർട്ടി നിലപാടിനെ വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ആർ ചന്ദ്രശേഖരന് കെ. സുധാകരൻ നിർദേശം നൽകി. സമരവേദിയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റിനെ അധിക്ഷേപിച്ച് എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തിൻ്റെ പ്രസംഗം. സമരക്കാർ ഇന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും.
ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ നിരന്തരമായി ആശാസമരത്തെ അധിക്ഷേപിക്കുന്ന പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ ഒദ്യോഗിക ഇടപെടൽ. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്തു. ഐ.എൻ.ടി.യു.സിയെ സർക്കാർ വിലാസം സംഘടനയാക്കരുതെന്ന് കെ. മുരളീധരന്റെ മുന്നറിയിപ്പ്.
സമരവേദിയിൽ വച്ച് ആർ ചന്ദ്രശേഖരനെ അധിക്ഷേപിച്ച് എസ്.യു സി .ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്. രാജീവ് രംഗത്തെത്തി.
തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി സമരക്കാർ ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ച് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.