കൊച്ചി.സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യുവാവിൻ്റെ ഗുണ്ടായിസം . ഈ മാസം നാലാം തീയതിയാണ് കളമശ്ശേരിയിൽ നിന്ന് വൈറ്റിലേക്ക് പോയ ബസ്സിൽ ഇടപ്പള്ളി ഭാഗത്ത് വെച്ച് യുവാവ് ചുറ്റുകയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. താൻ ഗുണ്ടയായി മാറിയെന്നും ഇതിൽ കൂടുതൽ ഇനി ഒന്നും വരാനില്ല എന്നും പറഞ്ഞായിരുന്നു യുവാവിന്റെ ആക്രോശം. ബസ്സിനുള്ളിൽ യുവാവ് നടത്തിയ ഗുണ്ടായിസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസ്സിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്