ജൂതനെ പിണറായി എതിര്‍ത്തത് ഇവിടെ വോട്ടില്ലാത്തതിനാല്‍, കെഎം ഷാജി

Advertisement

കോഴിക്കോട്.മുഖ്യമന്ത്രിയെ പരിഹസിച്ചു കെ എം ഷാജി . പിണറായിയും സിപിഐഎമ്മും ഇസ്രായേലിനെ എതിർത്തു,കാരണം ഇവിടെ ഒരു ജൂതനും വോട്ട് ചെയ്യാൻ ഇല്ല .
വെള്ളാപ്പള്ളിയെയും പിസി ജോർജിനെയും എതിർക്കില്ല,കാരണം വോട്ട് നഷ്ടപ്പെടും.ഒരു ചിലവും ഇല്ലാതെ സദ്ദാം ഹുസൈന് പിന്തുണ നൽകും,സംവരണം ഉൾപ്പെടെയുള്ള ഇവിടുത്തെ മുസ്ലിംകളുടെ അടിസ്ഥാന പ്രശ്നത്തെ പരിഗണിക്കില്ല.
വെള്ളാപ്പള്ളി പറഞ്ഞതിനേക്കാൾ മോശമായി സിപിഐഎം മലപ്പുറത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് .
വെള്ളാപ്പള്ളി വിഷയത്തില്‍ വെള്ളാപ്പള്ളി തനിച്ചല്ല,പിന്നിൽ പിണറായി വിജയനും,രാജീവ് ചന്ദ്ര ശേഖരനും,വൃത്തികെട്ട മന്ത്രി സജി ചെറിയാനും ഉണ്ട്

വെള്ളാപ്പള്ളിയേക്കാൾ വലിയ വിഷത്തെ അതിജീവിക്കാനുള്ള കരുത്ത് മതേതര കേരളത്തിന് ഉണ്ട് . വെള്ളാപ്പള്ളിക്ക് കള്ള് കച്ചവടം അല്ലാതെ എന്തറിയാം . കോളെജ് അനുവദിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു പേപ്പർ നൽകിയാൽ മതി,വെള്ളാപ്പള്ളി ഒരു പേപ്പർ എങ്കിലും നൽകിയിട്ടുണ്ടോ എന്നും കെഎം ഷാജി

Advertisement