കേരളം ലഹരിക്കെതിരായ യുദ്ധത്തിലെന്ന് മുഖ്യമന്ത്രി, 17 ന് സർവ്വകക്ഷി യോഗം

Advertisement

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ലഹരിക്കെതിരെ സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നതും നടപ്പാക്കാൻ ഉദ്യേശിക്കുന്നതുമായ പദ്ധതികൾ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയുടെ തായ് വേര് അറുത്ത് വരും തലമുറയെ കൊടും വിപത്തിൽ നിന്ന് രക്ഷിക്കാൻ ഈ നാടിൻ്റെ യാകെ പിന്തുണ ആവശ്യമാണ്. ലഹരിക്കെതിരായ യുദ്ധം വീടുകളിൽ നിന്ന് തുടങ്ങണം. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിയെപ്പറ്റി ബോധവല്ക്കരണം നടത്തണം. ജീവിതമാണ് ലഹരി എന്നത് തിരിച്ചറിയണം. മയക്ക് മരുന്ന് ആസക്തി കുടുംബ ബന്ധങ്ങൾ തകർക്കുന്നു. അതിൻ്റെ ഫലമായി സാമ്പത്തിക പ്രശ്നങ്ങൾ, കുറ്റവാസന, ആത്മഹത്യ, വൈകാരിക പ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചു വരികയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ ഇന്നും വിപുലമായ യോഗം ചേർന്നു.പോലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, പട്ടികജാതി, ആരോഗ്യം, സാംസ്ക്കാരികം, യുവജനക്ഷേമം വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇന്നത്തെ മീറ്റിംഗിൽ ഉയർന്നുന്ന അഭിപ്രായങ്ങൾ ഒരു വിദഗ്ധ സമിതിക്ക് മുമ്പാകെ വെയ്ക്കും. അവരുടെ അഭിപ്രായങ്ങൾ കൂടി കൂടി പരിഗണിച്ച് വിപുലമായ കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 16ന് മതമേലധ്യക്ഷൻമാരുടെയും 17 ന് സർവ്വകക്ഷി യോഗവും ചേരും.ഓപ്പറേഷൻ ഡീ ഹണ്ട് ഫലപ്രദമായി തുടരുന്നു.2025 മാർച്ചവരെ 12760 കേസുകളിലായി 13449 പ്രതികളെ കണ്ടെത്തി. 12 കോടിയുടെ മയക്ക് മരുന്നും പിടികൂടിയിട്ടുണ്ട്.

രണ്ടാം, പിണറായി സർക്കാരിൻ്റെ നാലാം വാർഷീകം ഏപ്രിൽ 21 മുതൽ 30 വരെ നടത്തും.9 വർഷത്തെ വികസനനേട്ടങ്ങൾ വാർഷികത്തിൽ അവതരിപ്പിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement