തിരുവനന്തപുരം.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പും,സെനറ്റിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. 2023 -24 കാലയളവിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ വേളയിലെ എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് രേഖകൾ നഷ്ടമായതിനാൽ 2024 25 കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനും കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. രാവിലെ 10 മുതൽ 1 വരെയാണ് വോട്ടെടുപ്പ്. രണ്ടിന് വോട്ടെണ്ണൽ തുടങ്ങും. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളുടെയും സെനറ്റിലേക്കുള്ള 10 വിദ്യാർത്ഥി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പാണ് നടക്കുക. ഒരു വർഷമാണ് യൂണിയൻ കാലാവധി.
Home News Breaking News കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പും,സെനറ്റിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന്