പാളയം കണ്ണിമേറാ മാർക്കറ്റ്, ദുർബല വിഭാഗം വ്യാപാരികളെ ഒഴിപ്പിക്കുവാൻ സെക്രട്ടറി കോടതിയിൽ കളവ് പറഞ്ഞു, എസ് എസ് മനോജ്

Advertisement

പാളയം കണ്ണിമേറാ മാർക്കറ്റിലെ താൽക്കാലിക കെട്ടിടം എയർകണ്ടീഷൻഡ് എന്ന് സെക്രട്ടറി കോടതിയെ തെറ്റായി ബോധിപ്പിച്ചു എന്ന് പരാതി

തിരുവനന്തപുരം.പാളയം കണ്ണിമേറാ മാർക്കറ്റിലെ കച്ചവടക്കാരെ ചവർ കൂമ്പാരത്തിനിടയിലേക്ക് തള്ളിവിടുന്നതിന് കേരളത്തിന്റെ പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കളവയി സബ്മിഷൻ സമർപ്പിക്കുകയും, പത്താം തീയതി വരെ ഉണ്ടായിരുന്ന ഇന്ററിം ഓർഡർ പുതുക്കേണ്ടതില്ല എന്ന് കോടതിയെ കൊണ്ട് തീരുമാനമെപ്പിക്കുമാറുള്ള നടപടി മൂലം നഗരസഭാ സെക്രട്ടറി അക്ഷരാർത്ഥത്തിൽ രാജ്യത്തിന്റെ മുഴുവൻ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു.

ഒരു ദുർബല വിഭാഗത്തെ തന്റെ ധാർഷ്ട്രത്തിന് വിധേയമാക്കുന്നതിന് അധികാരമുപയോഗിച്ച് കളവായ സബ്മിഷൻ നൽകി ബഹുമാനപ്പെട്ട കോടതിയെ നഗരസഭാ സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ കോടതികളിൽ തെറ്റായ സത്യവാങ്മൂലം നൽകുന്നത് മൂലം, ഒരു ജനാധിപത്യ രാജ്യത്തിന്റെ അപകടകരമായ ഭാവിയെയാണ് ആശങ്കയോടു കൂടി നാം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയുടെ ധാർഷ്ടയത്തിനും, കള്ളം നിറച്ച സബ്മിഷനും നഗരസഭാ കൗൺസിലിന്റെ പൂർണ്ണ പിൻതുണ ഉണ്ടോ എന്നറിയുവാൻ താൽപര്യമുണ്ടെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജൻ. പി. നായർ, ഡി. വിദ്യാധരൻ, ജെ.ംറിയാസ് എസ്. ഷഹാബുദ്ദീൻ എന്നിവർ ചോദിച്ചു.
പരമോന്നത നീതിപീഠത്തെ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

Advertisement