അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി

Advertisement

കൊച്ചി.എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി.
അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. 16 വിദ്യാർത്ഥികളും നാല് അഭിഭാഷകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർത്ഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.

മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം. SFI പ്രവർത്തകർ അനാവശ്യമായി സംഘർഷം ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘം,സംഘടന പിരിച്ചുവിടണം

യൂണിവേഴ്സിറ്റി കോളജിൽ കെ. എസ്. യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. എറണാകുളം സംഘർഷത്തിലും എഎഫ്ഐ പ്രവർത്തകർ. സിപിഎം അനുകൂല സംഘടനയുടെ അഭിഭാഷകനും മർദ്ദനമേറ്റു

എറണാകുളം ജില്ലാ കോടതിയിൽ നടന്ന സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ മൊഴിയെടുത്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം കേസെടുക്കും. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.

Advertisement