വീണ വിജയന് കുരുക്കായി സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കുരുക്കായി സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്
കുറ്റകൃത്യമായി പരിഗണിക്കാന്‍ മതിയായ തെളിവുണ്ടെന്ന കോടതി നിരീക്ഷണം. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതിനാൽ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതൽ പത്ത് വർഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയൻ അടക്കമുള്ളവർ വൈകാതെ വിചാരണ നടപടികൾക്ക് വിധേയരാകേണ്ടിവരും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് എസ് എഫ് ഐ ഓ കടക്കുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. എസ് എഫ് ഐ ഓ കുറ്റപത്രം കോടതി അംഗീകരിച്ചതോടെ ഇഡിക്കും ശക്തമായ ഇടപെടൽ നടത്താൻ വഴിയൊരുങ്ങുകയാണ്. അതേസമയം കോടതി നിരീക്ഷണങ്ങൾ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്.

Advertisement