രഹസ്യ വിവരം കിട്ടിയ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി, കടയ്ക്കലിൽ നിന്ന് പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കള്‍

Advertisement

കൊല്ലം: കൊല്ലം കടയ്ക്കലിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 700 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കടയ്ക്കൽ കുമ്മിൾ റോഡിലുള്ള പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡിൻ്റ ലഹരിവേട്ട.

വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ വലിയ ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. മുൻപും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ നിന്നാണ് ലഹരി വസ്തുകൾ പിടിച്ചെടുത്തത്. സിയാദ് ഒളിവിലാണെന്ന് എക്സൈസ് അറിയിച്ചു.

Advertisement

1 COMMENT

  1. പല സൂപ്പർ മാർക്കറ്റുകളിലും പല സാധനങ്ങളും മാർക്കറ്റ് വിലയിൽ കുറച്ചു വിൽക്കുന്നത് ഇതുകൊണ്ടാണ്

Comments are closed.