തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.തൻറെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്.
പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട.വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാം.ആ കേസ് LDFനും സർക്കാരിനുമെതിരെ വരുമ്പോൾCPI ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു
അതേ സമയം ബിനോയ് വിശ്വത്തിന് മറുപടി പറഞ്ഞാൽ വലിയ വാർത്തയാകുമെന്ന് സിപിഎം നേതാവ് എ റഹിം പറഞ്ഞു. വാർത്തക്ക് വേണ്ടി വർത്തമാനം പറയുന്നത് സി പി ഐ എം രീതിയല്ല. രാഷ്ട്രീയമായ ശരികേടാകും അത്. രാഷ്ട്രീയ ശരികേട് സിപിഐഎം കാണിക്കാറില്ല. വീണ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന ബോധ്യം സി പി ഐ എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.