കരുനാഗപ്പള്ളി:
കേരളകൗമുദി ദിനപത്രവും കരുനാഗപ്പള്ളി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ തൊഴില്‍മേള ഏപ്രില്‍ 28-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണിമുതല്‍ യു.പി.ജി. സ്കൂളില്‍, കരുനാഗപ്പള്ളി വെച്ച് നടത്തപ്പെടുന്നു. ഈ തൊഴില്‍മേളയില്‍ ധാരാളം തൊഴില്‍ ദാതാക്കളും, നിരവധി തൊഴില്‍ അവസരങ്ങളും നിങ്ങളുടെ കാത്തിരിപ്പിലാണ്.
പ്രധാന പ്രത്യേകതകള്‍:
ധാരാളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്നു
ഒരേ ദിവസം 5 കമ്പനികളുടെ ഇന്റര്‍വ്യൂവുകളില്‍ പങ്കെടുക്കാം
സൗജന്യ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9 മണിമുതല്‍
അഞ്ച് ബയോഡാറ്റകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും കയ്യില്‍ കരുതണം
പരമാവധി തൊഴിലാര്‍ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കരുനാഗപ്പള്ളി നഗരസഭ അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8129 393631, 9387 918241