തൃശൂർ: ആതിരപ്പള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയാണ് വനത്തിലായിരുന്നു സംഭവം.സെബാസ്റ്റ്യൻ ഉൾപ്പെട്ട മൂന്നംഗ സംഘം
കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചതായി കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.