ലൈഫ് പദ്ധതിയിലെ പണം കൈക്കലാക്കിയതില്‍ പക; തിരുവല്ല ഓതറയിൽ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു

Advertisement

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജാണ് (34) മരിച്ചത്.

സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Advertisement