ഹൈക്കോടതിയുടെ പിടിയില്‍വീണ കെഎം ഏബ്രഹാം മുഖ്യമന്ത്രിയേയും മറിക്കുമോ

Advertisement

തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ നിലപാട് വിശദീകരിച്ചു കിഫ്ബി സി.ഇ.ഒ
കെ.എം എബ്രഹാം.കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം എബ്രഹാം വ്യക്തമാക്കി.ഹർജിക്കാരനായ ജോമോൻ
പുത്തൻ പുരയ്ക്കലിനും,മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ
കാരണമെന്നും കെ.എം എബ്രഹാം ആരോപിക്കുന്നു.

കിഫ്‌ബി ജീവനക്കാർക്ക് അയച്ച വിഷു സന്ദേശത്തിലാണ് കെ.എം എബ്രഹാം
പുതിയ വിവാദത്തെ കുറിച്ച് പ്രതികരിച്ചത്.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നു പ്രതികരിച്ച കെ എം എബ്രഹാം അപ്പീലിന് പോകുമെന്ന സൂചനയും നൽകുന്നുണ്ട്.
ഹര്‍ജിക്കാരനെതിരെയും പേര് പറയാതെ
കടുത്ത വിമർശനമുണ്ട്.ഹര്‍ജിക്കാരന് തന്നോട് ശത്രുതയാണെന്നും ഹര്‍ജിക്കാരൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും
ആരോപിക്കുന്നു.ധനസെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിലുള്ള വൈരാഗ്യമാണെന്നും കെഎം എബ്രഹാം പറയുന്നു.ജേക്കബ് തോമസിനെതിരെയും കെഎം എബ്രഹാം ആരോപണം ഉന്നയിച്ചു. തനിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന മുൻ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ 20 കോടി തിരിമറി നടത്തിയത് താൻ കണ്ടെത്തി.ഹർജിക്കാരനൊപ്പം അദ്ദേഹവും ചേർന്നുവെന്നും കെഎം എബ്രഹാം കുറ്റപ്പെടുത്തുന്നു.സ്വത്തിന്‍റെ കാര്യത്തിൽ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്.
ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ല.കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം വിശദീകരിക്കുന്നു.

കെഎം ഏബ്രഹാമിന്‍റെ ധനസമ്പാദനവും പ്രവര്‍ത്തനവും സംബന്ധിച്ച സൂഷ്മ പരിശോധന അദ്ദേഹത്തിന്‍റെ ഇഷ്ടക്കാരനായ മുഖ്യമന്ത്രിയിലേക്കും എത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement