കൊച്ചി: നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.