ശാസ്താംകോട്ട. ആളൂരിന്റെ വാദം തിരിഞ്ഞുകൊത്തി. വിസ്മയക്കേസില്‍ കിരണിന്റെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിയിലേക്ക്. ചടയമംഗലം സ്വദേശിനി വിസ്മയ പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടസംഭവത്തില്‍ സ്ത്രീധനപീഡനനിയമപ്രകാരം അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ ജയിലിലാണ്. കിരണിനുവേണ്ടി ഹാജരായ അഡ്വ.ബിഎ ആളൂര്‍ വിസ്മയ ആഹ്മഹത്യാപ്രവണതയുള്ള വ്യക്തിയാണെന്നത് അടക്കം വാദമുഖങ്ങള്‍മുന്നോട്ടുവച്ചിരുന്നു.
പ്രതി ഉന്നതസ്ഥാനീയനാണെന്നും അദ്ദേഹത്തിന് വലിയ അപമാനമാണ് ഉണ്ടായതെന്നും. ആളൂര്‍വാദിച്ചിരുന്നു. പബ്‌ളിക് പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ ഇതിനെ ഖണ്ഡിച്ചു. സമൂഹത്തില്‍ ഉന്നതബന്ധങ്ങളുള്ള വ്യക്തി എന്ന നിലയില്‍ പ്രതി കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും കേസ് അന്വേഷണം തുടരുന്നതിനിടെ പ്രതി കോവിഡ് ബാധിതനായതോടെ അന്വേഷണം നിലച്ചെന്നും ഈ അവസരത്തില്‍ ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സമൂഹമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണിതെന്ന് ജാമ്യാപേക്ഷയിലുള്ള വിധിയില്‍ മജിസ്‌ട്രേറ്റ് എ ഹാഷിം ചൂണ്ടിക്കാട്ടി. തുടരന്വേഷണം നടക്കേണ്ടതാണ്യയ. അത് കോവിഡ് മൂലം മുടങ്ങിയ നിലയാണ്. ചികില്‍സ കഴിഞ്ഞ് കസ്റ്റഡിയില്‍വാങ്ങി അന്വേഷണം തുടരാനുള്ളതാണ്.സമൂഹത്തില്‍ ഉന്നതസ്ഥാനവും സ്വാധീനവും ഉള്ളത് കേസ് അന്വേഷണത്തെ ബാധിക്കും.
ജീവപര്യന്തം വരെ ലഭിക്കാവുംന്ന കുറ്റകൃത്യമാണ് 304 ബി. ജാമ്യം നല്‍കണമോ എന്ന് ഉയര്‍ന്നകോടതികളാണ് തീരുമാനിക്കേണ്ടത്. ഇനി ജാമ്യത്തിനായി ഈ കോടതിയെ സമീപിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കോടതിയില്‍ ആളൂര്‍നടത്തിയവാദത്തിലെ ഉന്നതസ്ഥാനീയന്‍ പ്രതിഭാഗത്തെ തിരിഞ്ഞുകൊത്തിയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. ഉന്നതസ്ഥാനീയനായതിനാല്‍ തന്നെ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. വിസ്മയ ആത്മഹത്യാപ്രവണതയുള്ള പെണ്‍കുട്ടിയെന്നവാദവും കോടതി പരിഗണിച്ചില്ല.