തിരുവനന്തപുരം. ഇന്നുമുതല്‍ ബാറുകളില്‍ വിദേശമദ്യം ലഭിക്കും. ലാഭവിഹിതം 25 ല്‍നിന്നും 13 ശതമാനമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് മദ്യവില്‍പനക്ക് ബാറുകള്‍ തയ്യാറായത്.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക്മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ലാഭ വിഹിതം സര്‍ക്കാര്‍ കുറച്ചത്. ലാഭവിഹിതം ബവ്‌കോയെക്കാള്‍താഴ്ന്നതാണ് ബാറുടമകളെ മദ്യവില്‍പനയില്‍നിന്നും മാറ്റി നിര്‍ത്തിയത്.
