രവിപിള്ളയുടെ മകന്‍റെ വിവാഹത്തിന് മോഹന്‍ലാല്‍ എത്തി

Advertisement

ഗുരുവായൂര്‍. പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്‍ ഗണേഷ് വിവാഹിതനായി.ബംഗളൂരുവില്‍ ഐ.ടി കമ്ബനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേഷ് രവിപിള്ള വിവാഹം കഴിച്ചത്. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രക്കൊപ്പം എത്തി വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും, ഗണേഷിനും അഞ്ജനയ്ക്കും ആശംസകള്‍ നേരുകയും ചെയ്തു.

ഇതിന്റ ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.ഗുരുവായൂരില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ‘മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്’ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.