ഈ 10 മാര്‍ഗ്ഗങ്ങളറിഞ്ഞാല്‍ മലബന്ധം ഇനി പഴങ്കഥ

Advertisement

മലബന്ധം മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും.

വെള്ളം കുടിക്കാതിരിക്കുന്നതും സമ്മർദ്ദവുമെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്. മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, ഫലപ്രദവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് എപ്പോഴും നല്ലത്. മലബന്ധ പ്രശ്നം ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.


1. രാവിലെ ജീരകവെള്ളം
ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ്സ് ചൂട് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

2.ധാരാളം വെള്ളം കുടിക്കു
ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
ദിവസവും ഇടവിട്ട് വെള്ളം കുടിച്ചാൽ മലബന്ധമെന്ന വില്ലനെ ഇല്ലാതാക്കി ദഹന പ്രശ്‌നങ്ങൾ അകറ്റാനാകും


  

3. നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക
നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.


4.ഉണക്കമുന്തിരി
ഉണക്ക മുന്തിരി മലബന്ധത്തിന് മികച്ചൊരു പ്രതിവിധിയാണ്. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു


5.നാരങ്ങ
.രാവിലെ വെറുംവയറ്റില്‍ അരമുറി നാരങ്ങാ ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. വയറ്റില്‍ നിന്നും നല്ല ശോധന ലഭിയ്ക്കാന്‍ ഇതും ഉത്തമമാര്‍ഗമാണ്. ഒരു ചെറിയ ബൗളില്‍ തൈരെടുത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളകും ചേര്‍ത്തിളക്കുക. ഇത് ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കാം മലബന്ധം പരിഹരിയ്ക്കാന്‍ ഇത് സഹായിക്കും.


6.അരയാലിൻ്റെ കായ്/ ഇല
അരയാലിന്റെ കായയോ ഇലയോ കഷായം വച്ചു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം വയറ്റില്‍ നിന്നും നല്ല ശോധന ലഭിയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ.്

7.കരിക്കിന്‍ വെള്ളം / തേങ്ങാവെള്ളം

സ്വാഭാവിക ശോധനയ്ക്കു സഹായിക്കുന്ന നല്ലൊരു വഴിയാണ്. തേങ്ങാവെള്ളവും കരിക്കിന്‍ വെള്ളവുമെല്ലാം.  വെള്ളത്തിന്റേയും ഫൈബറിന്റേയും ഗുണം ഒരുമിച്ചു നല്‍കുകയും ചെയ്യും. ദിവസവും രാവിലെ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം അല്ലെങ്കില്‍ നാളികേരവെള്ളം ശീലമാക്കിയാല്‍ പലവിധ ആരോഗ്യഗുണങ്ങള്‍ക്കൊപ്പം നല്ല ശോധനയും സാധ്യമാണ്.

8.പാലും ആവണക്കെണ്ണയും

പാല്‍ തിളപ്പിച്ചതില്‍ രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ ചേർത്തു ‘ കഴിയ്ക്കുന്നത് മലബന്ധത്തിനുള്ള സ്വാഭാവിക പരിഹാരമാണ് . ആവണക്കെണ്ണ പൊതുവെ ശോധന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്


9.വ്യായാമം
.ക്യത്യമായി വ്യായാമം ചെയ്യുന്നവർക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും നടക്കുന്നതും ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും എന്തുകൊണ്ടും മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

10. പാളയംകോടൻ പഴം

രാത്രി ഉറങ്ങുന്നതിനു മുമ്പ് മൂന്നോ നാലോ പാളയംകോടൻ പഴം ശോധനയ്ക്ക് നല്ലതാണ് .