ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിൽ 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 14 ന് മുമ്പ് അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in. വഴിയാണ് അപേക്ഷിക്കേണ്ടത്.
ആകെ ഒഴിവുകൾ : 220
സോണൽ സെയിൽസ് മാനേജർ – ബിസിനസ് 5, സോണൽ സെയിൽസ് മാനേജർ – എൽഎപി/ അൺസെക്യൂർഡ് ബിസിനസ് – 2, സോണൽ സെയിൽസ് മാനേജർ – സിവി/സിഎംഇ – 4, റീജിയണൽ സെയിൽസ് മാനേജർ (ട്രാക്ടർ ലോൺ): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്: 40, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്- LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – സെയിൽസ് CV/CME ലോൺ: 08, സീനിയർ മാനേജർ – സെയിൽസ്: 50, സീനിയർ മാനേജർ – സെയിൽസ് LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 15, സീനിയർ മാനേജർ -സെയിൽസ് CV/CME ലോണുകൾ: 30, സീനിയർ മാനേജർ – സെയിൽസ് ഫോറെക്സ് – 15, മാനേജർ – സെയിൽസ്: 40 എന്നിങ്ങനെയാണ് ഒഴിവുകൾ
അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്: 600/- ആണ് പരീക്ഷ ഫീസ്. SC/ST/PwD/വനിതാ ഉദ്യോഗാർത്ഥികൾക്ക്: 100/- രൂപ അടച്ചാൽ മതിയാകും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 24 മുതൽ ഓൺലൈൻ പരീക്ഷ നടപടികൾ ആരംഭിച്ചു.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 14, 2022 ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ഫെബ്രുവരി 14, 2022