സംസ്ഥാനത്ത് 3 ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു

Advertisement

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.
വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവന് 35,920 രൂപയായിരുന്നു സ്വർണ വില. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവർക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണവിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.