തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പരിശുദ്ധ മാര്‍ ആബോയുടെ ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി സെന്റ് മേരീസ് ചാപ്പലില്‍ തേവലക്കര കണ്വന്ഷന് തുടങ്ങി. ഫാ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഫാ.നെല്‍സണ്‍ ജോണ്‍ പുത്തൂര്‍, വികാരി ഫാ.തോമസ് മാത്യൂസ് തട്ടാരുതുണ്ടില്‍, ഫാ,ആമോസ് തരകന് തുടങ്ങിയവര്‍ പങ്കെടുത്തു. തേവലക്കര മാര്‍ത്തമറിയം ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ആന്‍ഡ് മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ രാ കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് , റവ.എം അലക്സാണ്ടര്‍ വൈദ്യര് കോറെപ്പിസ്കോപ്പ, ഫാ.നൈനാന് ഉമ്മന്‍ എന്നിവര്‍ മൂന്നിന്മേല് കുര്മ്പാനയ്ക്ക് കാര്‍മികത്വം വഹിച്ചു. രജത ജൂബിലി ആഘോഷിക്കുന്ന കോറെസ്പിസ്കോപ്പ വൈദികരെ ആദരിച്ചു. അഖണ്ഡ പ്രാര്‍ത്ഥന, വചന ശുശ്രൂഷ എന്നിവ നടന്നു. കണ്വന് 11 ന് സമാപിക്കും.