സർവ്വകലാശാല വാർത്തകൾ

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ എം.എ.ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനല്‍ – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സപ്ലിമെന്ററി 2016 അഡ്മിഷന്‍, ആന്വല്‍ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് (C.-Pn. IV – നാല്) സെക്ഷനില്‍ നിന്നും ഫെബ്രുവരി 9 മുതല്‍ കൈപ്പറ്റാവുന്നതാണ്.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഹാള്‍ടിക്കറ്റുമായി വന്ന് (C.-Pn. IV – നാല്) സെക്ഷനില്‍ നിന്നും ഫെബ്രുവരി 8 മുതല്‍ കൈപ്പറ്റാവുന്നതാണ്.

ഫലം പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ജനുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരിയില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയ്ക്ക് ഫെബ്രുവരി 8 ന് മുന്‍പായി ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 18 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഫെബ്രുവരി 17 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ.പരീക്ഷയുടെ (ഏപ്രില്‍ 2020 സെഷന്‍ ആന്റ് സെപ്റ്റംബര്‍ 2020 സെഷന്‍) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 7 മുതല്‍ 18 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ (C.-sP.V – അഞ്ച്, ഫോണ്‍: 0471 2386428) ഹാജരാകേണ്ടതാണ്.