ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം സംസ്കരണശാലയിലെ സ്ക്വാഷ് ഇനി കൃഷിഭവനുകളിലൂടെ ലഭിക്കും

Advertisement

പാലക്കാട്: നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം സംസ്കരണശാലയിലെ സ്ക്വാഷ് ഇനി ജില്ലയിലെ കൃഷിഭവനുകളിലൂടെ ലഭിക്കും.

‘ഫ്രൂട്ട്നെൽ’‍ എന്ന പേരിൽ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, പേരയ്ക്ക, നാരങ്ങ എന്നിവയുടെ സ്ക്വാഷാണ്‌ തിരഞ്ഞെടുക്കപ്പെട്ട 66 കൃഷിഭവനുകൾ വഴി വി പണിയിലെത്തിക്കുന്നത്.

ഫെബ്രുവരി ആദ്യം തന്നെ എല്ലാ കൃഷിഭവൻമുഖേനയും ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തിക്കാൻ സംവിധാനമൊരുക്കി .പാലക്കാട് നഗരസഭയ്‌ക്കു പുറമെ ആലത്തൂർ, കുഴൽമന്ദം, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, മലമ്പുഴ, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കിനു കീഴിലുള്ള കൃഷിഭവനുകളിലൂടെയുമായിരിക്കും വിതരണം ചെയ്യുന്നത്.

700 മില്ലി ലിറ്റർ വരുന്ന ഒരു കുപ്പിക്കു 100 രൂപയാണ് വില. വിവിധ ഇനങ്ങളിലായി 4000 കുപ്പി സ്ക്വാഷ് വിൽപ്പനയ്ക്കായി തയ്യാറാണ്‌. കോവിഡ് വ്യാപനത്തെ തുടർന്ന് ഇടക്കാലത്ത് നിർത്തിവച്ച സംസ്കരണശാലയിലെ പ്രവർത്തനം പുനരാരംഭിച്ചതോടെ ഫാമിലെ കൗണ്ടർ വഴിയുള്ള വിൽപ്പനയും തുടങ്ങി.

Advertisement