നിയമസഭാ സമ്മേളനം 18 ന് തുടങ്ങിയേക്കും

Advertisement

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം 18ന് നയപ്രഖ്യാപനത്തോടെ ആരംഭിക്കാൻ നാളെ ചേരുന്ന മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തേക്കും.മാർച്ച്‌ 11ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും.

കോവിഡ് സാഹചര്യം കൂടി വിലയിരുത്തിയ ശേഷം 18 മുതൽ 24 വരെയും ഇടവേളയ്ക്കു ശേഷം മാർച്ച്‌ 11 മുതൽ 24 വരെയും സഭ ചേരാനാണ് ആലോചിക്കുന്നത്. ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ആലോചന.

18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച.തുടർന്ന് ഇടവേള കഴിഞ്ഞ് മാർച്ച്‌ 11ന് പുനരാരംഭിക്കും. സിപിഎം സംസ്ഥാന സമ്മേളനം മാർച്ച്‌ ഒന്നു മുതൽ 4 വരെ കൊച്ചിയി‍ൽ ചേരാനാണ് തീരുമാനം. .

Advertisement