നവജാത ശിശുക്കൾക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികൾക്കിടയിൽ പതിവാണ്.
എന്നാൽ, കുട്ടികളുടെ കണ്ണിനുള്ളിൽ കൺമഷി ഇടുന്നത് അത്ര നല്ല കാര്യമല്ല. ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളിൽ കൺമഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് കണ്ണിനുള്ളിൽ കൺമഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാൽ മാത്രമേ കുട്ടികൾക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കൺമഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല.