കൊച്ചി: സ്വർണക്കടത്തു കേസിലെ പുതിയ വെളിപെടുത്തലുമായി ബന്ധപ്പെട്ട് സ്വപ്നക്ക് എൻഫോഴ്‌സ്‌മെന്ഡറ് ഡയരക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.
നാളെ മൊഴിയെടുക്കാൻ ഹാജരാകണം എന്നാണ് നിർദ്ദേശം. കസ്റ്റഡിയിലിരിക്കെ ഫോൺ സംഭാഷണം പുറത്തു വിട്ടെന്ന് വെളിപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നായിരുന്നു ഓഡിയോ. ശിവശങ്കറാണ് ഇതിനു പിന്നിലെന്ന് സ്വപ്‌ന അഭിമുഖങ്ങളിൽ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വീണ്ടും മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ നീക്കം.
അതേസമയം ഇഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ലെന്നാണ് സ്വപ്‌നയുടെ പ്രതികരണം.