മാതംഗിയിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി

Advertisement

ശ്വേതാമേനോനെ നായികയാക്കി വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ.നായർ നിർമ്മിച്ച് ഋഷിപ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” മാതംഗി ” യിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശിതമായി. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഋഷിപ്രസാദ് തന്നെ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സോമസുന്ദരമാണ്. കെ.എസ്.ചിത്ര, സുജാതമോഹൻ , രൂപേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദനവിഷയം. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്വേതാമേനോൻ , വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീത മാടായിപ്പാറ, മുരളി വായാട്ട് എന്നിവർ അഭിനയിക്കുന്നു.

ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ കെ നായർ , രചന , സംവിധാനം – ഋഷിപ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ . തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

Advertisement