നിറസ്തംഭത്തിൽ വിടരുന്ന കാർഷിക സംസ്കൃതി

Advertisement

പ​യ്യ​ന്നൂ​ർ: ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ പൈ​തൃ​ക​മ​ട​യാ​ള​പ്പെ​ടു​ത്തി ക്ഷേ​ത്ര സ്തം​ഭ​ത്തി​ൽ കാ​ഴ്ച​യു​ടെ നി​റ​വ​സ​ന്തം.

മാ​ത​മം​ഗ​ലം നീ​ലി​യാ​ർ ഭ​ഗ​വ​തി​ക്ഷേ​ത്ര ക​ളി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്ഷേ​ത്രാ​ങ്ക​ണം അ​ട​ക്കാ​ത്തൂ​ണു​ക​ൾ​കൊ​ണ്ട് നി​റ​വ​സ​ന്ത​മൊ​രു​ക്കു​ന്ന​ത്.

‘നീ​ലി​യാ​ർ കോ​ട്ട’​മെ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​മാ​യ ഇ​വി​ടെ വ​ർ​ഷം തോ​റും ക​ളി​യാ​ട്ട​ത്തി​നാ​ണ് ആ​ചാ​ര​പ്ര​കാ​രം അ​ല​ങ്കാ​ര​ത്തൂ​ണു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പ​ഴു​ത്ത അ​ട​ക്ക​ക​ളാ​ണ് ഇ​തി​നാ​യി എ​ത്തി​ക്കു​ന്ന​ത്.വ​ണ്ണാ​ത്തി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലെ ക​വു​ങ്ങു​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ണ​മൊ​ത്ത ന​ല്ല പ​ഴു​ത്ത അ​ട​ക്കാ​ക്കു​ല​ക​ൾ പൊ​ളി​ച്ച്‌, നി​ലം തൊ​ടാ​തെ ഇ​റ​ക്കി​ക്കൊ​ണ്ടു​വ​ന്നാ​ണ് അ​ല​ങ്കാ​ത്തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള ക​ളി​യാ​ട്ട​ത്തി​ൽ ര​ണ്ടാം​നാ​ളി​ൽ അ​ട​ക്കാ​ത്തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങും. കു​ളി​ച്ച്‌ വ്ര​ത​ശു​ദ്ധി​യോ​ടെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​ത്തു​കൂ​ടു​ന്ന സ്ത്രീ​ക​ളാ​ണ് അ​ട​ക്കാ​മാ​ല​ക​ൾ കൊ​രു​ത്ത് അ​ല​ങ്ക​രി​ക്കാ​ൻ ഒ​രു​ക്കു​ന്ന​ത്.

ക​ളി​യാ​ട്ട​ത്തി​ന്റെ മൂ​ന്നാം ദി​ന​ത്തി​ൽ രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​കു​ന്ന പൊ​ൻ​മു​ത്തു പോ​ലു​ള്ള തൂ​ണു​ക​ൾ, നാ​ലാം നാ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ഇ​ത് ആ​സ്വ​ദി​ക്കാ​ൻ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും നി​ര​വ​ധി​പേ​ർ എ​ത്താ​റു​ണ്ട്.ഫെ​ബ്രു​വ​രി എ​ട്ടി​ന് അ​വ​സാ​നി​ക്കു​ന്ന ക​ളി​യാ​ട്ട​ത്തി​ൽ 10 അ​ട​ക്കാ​ത്തൂ​ണു​ക​ളാ​ണ് പാ​ര​മ്പ​ര്യ പ്രൗ​ഢി​യോ​ടെ ഒ​രു​ക്കാ​റു​ള്ള​ത്.എ​ല്ലാ വ​ർ​ഷ​വു​മു​ള്ള തീ​ച്ചാ​മു​ണ്ഡി​യു​ടെ അ​ഗ്നി​പ്ര​വേ​ശ​വും ഈ ​കോ​ട്ട​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ട്ടി​ന് പു​ല​ർ​ച്ച​യു​ള്ള തീ​ച്ചാ​മു​ണ്ഡി​യും ഊ​ർ​പ്പ​ഴ​ശ്ശി, വേ​ട്ട​ക്കൊ​രു​മ​ക​ൻ ദൈ​വം, 11ന് ​തി​രു​മു​ടി നി​വ​രു​ന്ന നീ​ലി​യാ​ർ ഭ​ഗ​വ​തി​യു​ടെ പു​റ​പ്പാ​ടും കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ട​ക്കാ​ത്തൂ​ണു​ക​ളും പൈ​തൃ​ക കാ​ഴ്ച​ത​ന്നെ.