പി.എസ്.സി കോച്ചിങ്
കേരളസര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്‌മെന്റും കേരള ഗവണ്‍മെന്റിന്റെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും സംയുക്തമായി, 250 വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി കോച്ചിങ് നല്‍കി വരുന്നു. ഈ സംരംഭത്തിന് ആദ്യഘട്ടമായി തിരുവനന്തപുരം കോളേജുകളില്‍ പഠിക്കുന്ന , കേരളത്തിലെ മധ്യ ജില്ലയായ ഇടുക്കിയിലെ മൂന്നാര്‍ ,പെട്ടിമുടി എന്നീ പ്രദേശങ്ങളിലെ ഭാഷാ ന്യൂനപക്ഷ തമിഴ് കുട്ടികളില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്, പി.എസ്.സി,സിവില്‍ സര്‍വീസ് മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ആവശ്യമായ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.
കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊ.പി.പി.അജയകുമാര്‍, കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ചീഫും സിന്‍ഡിക്കേറ്റ് മെമ്പറുമായ ഡോ.എസ് നസീബ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശ്രീ.ജയന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.
സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം
കേരളസര്‍വകലാശാല കോവിഡ് 19 കാരണം നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഡിസംബര്‍ 2020 പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ഫെബ്രുവരി 10 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്., 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 9 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഇ.ജെ.കകക – (മൂന്ന്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.