ഇ ​സ​ഞ്ജീ​വ​നി​യി​ൽ പോ​സ്റ്റ് കോ​വി​ഡ് ഒ​പി ആ​രം​ഭി​ച്ചു

Advertisement

തി​രു​വ​ന​ന്ത​പു​രം: ഇ ​സ​ഞ്ജീ​വ​നി​യി​ൽ പോ​സ്റ്റ് കോ​വി​ഡ് ഒ​പി സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.
രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് പോ​സ്റ്റ് കോ​വി​ഡ് ഒ​പി​യു​ടെ പ്ര​വ​ർ​ത്ത​നം. പോ​സ്റ്റ് കോ​വി​ഡ് പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ള്ള​വ​ർ ഈ ​ഒ​പി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

പോ​സ്റ്റ് കോ​വി​ഡ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​യ വി​ട്ടു​മാ​റാ​ത്ത ചു​മ, ശ്വാ​സ​ത​ട​സം, കി​ത​പ്പ്, നെ​ഞ്ചു​വേ​ദ​ന, നെ​ഞ്ചി​ൽ ഭാ​രം ക​യ​റ്റി വ​ച്ച​ത് പോ​ലു​ള്ള തോ​ന്ന​ൽ, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഓ​ർ​മ്മ​ക്കു​റ​വ്, ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ട​ൽ, ഉ​റ​ക്ക​കു​റ​വ്, ആ​ശ​യ​ക്കു​ഴ​പ്പം, പേ​ശീ വേ​ദ​ന, സ​ന്ധി വേ​ദ​ന, അ​കാ​ര​ണ​മാ​യ ക്ഷീ​ണം, കാ​ൽ​പാ​ദ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന നീ​ർ​വീ​ക്കം, മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ ഉ​ള്ള​വ​ർ കൃ​ത്യ​മാ​യും ഇ ​സ​ഞ്ജീ​വ​നി പോ​സ്റ്റ് കോ​വി​ഡ് ഒ​പി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​രാ​ണ് ഇ ​സ​ഞ്ജീ​വ​നി പോ​സ്റ്റ് കോ​വി​ഡ് ഒ​പി വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പോ​സ്റ്റ് കോ​വി​ഡ് ഒ​പി തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. ആ​ദ്യ ദി​വ​സം ത​ന്നെ നൂ​റി​ല​ധി​കം പേ​രാ​ണ് പോ​സ്റ്റ് കോ​വി​ഡ് ഒ​പി സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ കോ​വി​ഡ് ഒ​പി​യി​ൽ രോ​ഗി​ക​ൾ​ക്ക് 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.

എ​ങ്ങ​നെ ഇ ​സ​ഞ്ജീ​വ​നി വ​ഴി ഡോ​ക്ട​റെ കാ​ണാം?

ആ​ദ്യ​മാ​യി esanjeevaniopd.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ഇ-​സ​ഞ്ജീ​വ​നി ആ​പ്ലി​ക്കേ​ഷ​ൻ play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊ​ബൈ​ലി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ആ ​വ്യ​ക്തി ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ നമ്പ​ർ ഉ​പ​യോ​ഗി​ച്ച്‌ ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന ഒ​ടി​പി നമ്പ​ർ ഉ​പ​യോ​ഗി​ച്ച്‌ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം ല​ഭി​ച്ച ടോ​ക്ക​ൺ ന​മ്പ​ർ ചേ​ർ​ത്ത് പേ​ഷ്യ​ൻറ് ക്യൂ​വി​ൽ പ്ര​വേ​ശി​ക്കാം.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഡോ​ക്ട​റോ​ട് നേ​രി​ട്ട് രോ​ഗ വി​വ​ര​ത്തെ​പ്പ​റ്റി സം​സാ​രി​ക്കാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​ൻ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ശേ​ഷം മ​രു​ന്ന് കു​റി​പ്പ​ടി ഉ​ട​ൻ ത​ന്നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഇ ​സ​ഞ്ജീ​വ​നി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന കു​റി​പ്പ​ടി തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ചാ​ൽ ല​ഭ്യ​മാ​യ മ​രു​ന്നു​ക​ളും പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു.

സം​ശ​യ​ങ്ങ​ൾ​ക്ക് ദി​ശ 104, 1056, 0471 2552056, 2551056 എ​ന്നീ ന​മ്പ​രു​ക​ളി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.

Advertisement