ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിൽ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവനൊടുക്കിയത് 8,761 പേരെന്ന് റിപ്പോർട്ട്.
2020 ലാണ് ഇത്രയും അധികം പേർ ജീവനൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ അറിയിച്ചു.
2018നും 2020നും ഇടയിൽ സാമ്പത്തിക പ്രതിസന്ധി മൂലം 25,251 പേർ ജീവനൊടുക്കിയിട്ടുണ്ട്. അതേസമയം, 2020 ൽ ആത്മഹത്യ ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്നും അതിനാൽ നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.