കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 10/2/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാംവര്‍ഷ എം.എ.മലയാളം, 2021 ആഗസ്റ്റില്‍ നടത്തിയ രണ്ടാംവര്‍ഷ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 25 വരെ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല കോവിഡ് 19 കാരണം ഡിസംബര്‍ 2021 ലെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം./സി.ആര്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ഫെബ്രുവരി 16 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി), ഡിസംബര്‍ 2021 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജനുവരി 31 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് വിത്ത് മാത്തമാറ്റിക്‌സ് ആന്റ് മെഷീന്‍ ലേണിംഗ് (2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷ ഫെബ്രുവരി 18 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

കേരളസര്‍വകലാശാല കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) കോഴ്‌സിന്റെ ജനുവരി 31 ലെ പരീക്ഷ ഫെബ്രുവരി 18 ന് അതേ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2022 ജനുവരി 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ഡിസംബര്‍ 2021 ഡിഗ്രി പരീക്ഷ ഫെബ്രുവരി 18 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലായുടെ അവസാനവര്‍ഷ ബി.കോം. ആന്വല്‍ ഏപ്രില്‍ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍  (ഏഴ്) സെക്ഷനില്‍ ഫെബ്രുവരി 14 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

Advertisement