കൗമാരക്കാരനായ കുട്ടിയില്‍നിന്നും ഗര്‍ഭിണിയായ 19കാരിക്ക് എതിരെ പോക്സോ കേസ്

Advertisement

ആലുവ. കേരളത്തില്‍ പതിവില്ലാത്ത ഒരു പോക്‌സോ കേസ്. കൗമാരക്കാരനായ കുട്ടിയില്‍നിന്നും ഗര്‍ഭിണിയായ 19കാരിക്ക് എതിരെ കേസ്. പതിനാറുകാരനില്‍ നിന്ന് ഗര്‍ഭിണിയായ പത്തൊന്‍പതുകാരിക്ക് എതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

ആലുവയിലാണ് കേസിന് ആസ്പദമായ സംഭവം. ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ് ഇരുവരും. പെണ്‍കുട്ടി ആണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. പോക്‌സോ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement