സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യത; മാർച്ചിൽ കൂടുതൽ മഴ ലഭിച്ചേക്കും

Advertisement

തിരുവനന്തപുരം: മാർച്ച്‌ -ഏപ്രിൽ -മെയ്‌ മാസത്തിൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മാർച്ച്‌ മാസത്തിൽ സാംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയെക്കാൾകൂടുതൽ ലഭിക്കാനും സാധാരണ യിൽ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിച്ച്‌ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യുന മർദ്ദത്തിന്റെ സ്വാധീനഫലമായി മാർച്ച്‌ അഞ്ച് മുതൽ ഏഴു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Advertisement