വിമുക്തഭടന്മാരുടെ 2021-22 വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള (PMSS) അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഈമാസം 31 വരെ നീട്ടി.
ഓണ്‍ലൈന്‍ മുഖേന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം-1 ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും മാര്‍ച്ച് 25ന് മുന്‍പായി കൈപ്പറ്റണം. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും അടുത്ത പ്രവൃത്തിദിവസം പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 04994 256860.