കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ 3/3/22

Advertisement

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ജനുവരി 17 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ (നവംബര്‍ 2021) എം.എസ്‌സി സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 8 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ സമയം
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് സ്‌പെഷ്യല്‍ പരീക്ഷയുടെ (മെയ് 2021 )സമയം 1.30 മുതല്‍ 4.30 വരെയും വെള്ളിയാഴ്ചകളില്‍ 2.00 മുതല്‍ 5.00 വരെയും ആയിരിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷ ഫീസ്
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ ലോജിസ്റ്റിക്‌സ് (2020 അഡ്മിഷന്‍) (എഫ്.ഡി.പി) സി.ബി.സി.എസ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 5 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 7 വരെയും 400 പിഴയോടുകൂടി മാര്‍ച്ച് 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ഹിയറിംഗ് ഇമ്പയേര്‍ഡ് ഡിഗ്രി കോഴ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാര്‍ച്ച് 9 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സി.ബി.സി.എസ് ബി.കോം ആറാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍ (ഏപ്രില്‍ 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 3. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ മാസം നടന്ന ആറും ഏഴും സെമസ്റ്റര്‍ ബി.ഡെസ്സ് , ഓഗസ്റ്റ് മാസം നടന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ആറും ഏഴും സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍..

Advertisement