തൃശൂർ: സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടർന്ന് പിടിച്ചത്.
കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നു.
സെറ്റിലുള്ളവയെല്ലാം കത്തിനശിച്ചു. അതേസമയം, തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി.
നിലവിൽ തീ നിയന്ത്രണ വിധേയമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.