പോലീസ് സ്റ്റേഷനുകളിലേക്കും ക്യാപ്പ് ഹൗസിലേക്കും കൗണ്‍സിലിംഗിനായി തെരഞ്ഞെടുത്ത സെക്കോളജിസ്റ്റുകള്ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി ഏകദിന ശില്പശാല നടത്തുന്നു. 05.03.2022 ലാണ് ഒരു ദിനം നീളുന്ന ശില്പശാല കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് സംഘടിപ്പിക്കുന്നത്.
ചെല്‍ഡ് കൗണ്‍സിലിംഗ്, അഡോള്സണ്സ് കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹമുളള യോഗ്യതയുളളവര്‍ 04/03/2022 പകല്‍ 12 മണിക്ക് മുമ്പായി തങ്ങളുടെ സന്നദ്ധത കൊല്ലം സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുമ്പാകെ അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9446957432, 8078900200 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.