യുവതിയെ പൊതുസ്ഥലത്ത് വച്ച് കടന്ന് പിടിച്ച യുവാവ് പോലീസ് പിടിയിൽ

Advertisement

കൊല്ലം: വഴിയാത്രികയായ യുവതിയെ റോഡിൽ വച്ച് കടന്ന് പിടിച്ച് മാനഹാനി വരുത്തിയ യുവാവിനെ തെക്കുംഭാഗം പോലീസ് പിടികൂടി. മൈനാഗപ്പളളി കോവൂർ അരിനല്ലൂർ ചൂരപ്പണയിൽ വീട്ടിൽ അഭിഷേക് (29) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം വഴിയാത്രികയായ യുവതിയെ പിൻതുടർന്ന് വന്ന ഇയാൾ അവരെ മറികടന്ന് റോഡിൽ വച്ച് ഇവരെ കടന്ന് പിടിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച് പോയ യുവതി തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പോലീസ് ഇയാളെ കുമ്പഴമുക്കിൽ നിന്നും പിടികൂടി യുവതിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. തെക്കുംഭാഗം ഇൻസ്പെക്ടർ എം.ദിനേഷ്കുമാറിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സുജാതൻപിളള, രാംദാസ്, എ.എസ്.ഐ സലീം, സി.പി.ഓ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Advertisement