ഏലപ്പാറ: വാഗമൺ മൊട്ടക്കുന്നിന് സമീപം പാലൊഴുകുംപാറയിൽ നിന്ന് കൂറ്റൻ പെരുംപാമ്പിനെ പിടികൂടി.പരിസരവാസികൾ കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് പാമ്പിനെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് റോഡിന് കുറുകെ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് ഒരാൾ കണ്ടത്.ബഹളം കൂട്ടിയതോടെ നാട്ടുകാർ ചേർന്ന് പാമ്പിനെ പിടികൂടി ചാക്കിനുളളിൽ കെട്ടിവെച്ചു. എട്ടടി നീളമുള്ള പാമ്പിന് 30കിലോ തൂക്കമുണ്ട്. ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചപ്പോൾ നാളെ രാവിലെ വരാമെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി പാമ്പിന് കാവലിക്കയാണിപ്പോൾ നാട്ടുകാർ.