സ്‌​പോർ​ട്‌​സ് സ്​കൂ​ളിൽ സെ​ല​ക്ഷൻ ക്യാമ്പ് 15ന്

Advertisement

കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്റെ അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യൽ സർ​ക്കാർ മോ​ഡൽ റെ​സി​ഡൻ​ഷ്യൽ സ്‌​പോർ​ട്‌​സ് സ്​കൂ​ളിൽ സെ​ല​ക്ഷൻ ക്യാ​മ്പ് 15ന് നടക്കും .അ​ഞ്ച്, പ്ല​സ് വൺ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്ഷൻ ക്യാ​മ്പ് 15ന് രാ​വി​ലെ ഒൻപതു മു​തൽ ലാൽ ബ​ഹ​ദൂർ ശാ​സ്​ത്രി സ്റ്റേ​ഡി​യ​ത്തിലാണ് ന​ട​ക്കുക .

പ​ട്ടി​ക​ജാ​തി / വർ​ഗ വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട കാ​യി​ക അ​ഭി​രു​ചി​യു​ള്ള വി​ദ്യാർത്​ഥി​ക​ളെ സ്കിൽ ടെ​സ്റ്റി​ന്റെ​യും സ്‌​പോർ​ട്‌​സ് മെരി​റ്റ് സർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​ത്​​ല​റ്റി​ക്​സ്, ഫു​ട്‌​ബാൾ, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം നടക്കുന്നത് . പാ​സ്‌​പോർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാർ കാർ​ഡ്, ജാ​തി, ജ​ന​ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​കർ​പ്പു​കൾ എ​ന്നി​വ സ​ഹി​തം എ​ത്തണം. യാ​ത്രാ​പ്പ​ടി ല​ഭി​ക്കുന്നതാണ് .

Advertisement