ലൈംഗിക പീഡന പരാതി; പടവെട്ടിന്റെ സംവിധായകൻ കസ്റ്റഡിയിൽ

Advertisement

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ പടവെട്ട് ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ കസ്റ്റഡിയിൽ.
മഞ്ജു വാര്യരും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പടവെട്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കണ്ണൂരിൽ നിന്ന് ലിജു കൃഷ്ണയെ കസ്റ്റഡിയിൽ എടുത്തത്. സണ്ണി വെയിൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്.

മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ഏറെ നാൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു.

അതിഥി ബാലൻ, സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement