തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ- എമർജൻസി മെഡിസിൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

രണ്ട് ഒഴിവാണുള്ളത്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി/ ഡി.എൻ.ബിയാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്‌സ്, അനസ്‌തേഷ്യോളജി വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷനും വേണം. പ്രതിമാസ വേതനം 70,000 രൂപ. മാർച്ച്‌ ഒമ്പതിന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 10.30ന് ഹാജരാകണം.

Advertisement