രാജ്യസഭാ തിരഞ്ഞെടുപ്പിനില്ല; തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു: എ കെ ആന്റണി

Advertisement

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി.

സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും ഇക്കാര്യം അറിയിച്ചതായും എ കെ ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. നൽകിയ അവസരങ്ങൾക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു- എ കെ ആന്റണി പറഞ്ഞു.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച്‌ 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 21 ആണ്.