ഗേറ്റിൽ കയറി കളിക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Advertisement

ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്‌സൻ അലി (4) ആണ് മരിച്ചത്.

ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്. കുട്ടിയുടെ മാതാപിതാക്കളുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ഗൾഫിൽ കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.