ഡബ്ല്യുസിസിയ്ക്ക് എതിരെ തുറന്നടിച്ച്‌ ഭാഗ്യലക്ഷ്മി‍

Advertisement

കൊച്ചി: ഡബ്ല്യുസിസിയ്ക്ക് നിലാടില്ലായ്മയുണ്ടെന്ന് നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി . സംഘടനയുടെ ഭാരവാഹികൾക്ക് ഇഷ്ടമുള്ള വ്യക്തികൾക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ ഇവർ മൂടിവെയ്ക്കാറുണ്ട്.

ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ താൻ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ സംഘടനയുടെ പല നിലപാടുകളിലും എതിർപ്പുണ്ടെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. എന്നാൽ അസൂയ മൂലമാണ് താൻ വിമർശിക്കുന്നത് എന്ന് പറയും. ഏതൊരു സംഘടനയും വ്യക്തിയും വിമർശനത്തിന് പാത്രമാകണമെന്ന് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ. അതിനെ ഒരു സംഘടന എന്ന് പറയാൻ കഴിയില്ല. അത് ഒരു കൂട്ടായ്മയാണ്. ഒരുപാട് സ്ത്രീകൾക്ക് ധൈര്യം നൽകിയ ഒരു കൂട്ടായ്മ. പിൽകാലത്ത് അത് രജിസ്റ്റർ ചെയ്തു ഒരു സംഘടനയായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ഇപ്പുറവും അത് ഒരു കൂട്ടായ്മ മാത്രമായി നിൽക്കുന്നു. അവർക്ക് ഇഷ്ടമുള്ള ആളുകൾക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ സംഘടന മൂടിവെയ്ക്കുന്നുണ്ട്. വലിയ മാർക്കറ്റ് ഉള്ള നടന്മാർക്കും നിർമ്മാതാക്കൾക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാൽ പോരല്ലോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.