കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ 9/3/22

Advertisement

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.ഹിസ്റ്ററി, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .
കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (എസ്.ഡി.ഇ.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഞഅഘ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 12 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

പ്രാക്ടിക്കൽ
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 15 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10, 11 തീയതികളില്‍ കൊല്ലം എസ്.എന്‍. കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (കരിയര്‍ റിലേറ്റഡ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (വൊക്കേഷണല്‍ മൈക്രോബയോളജി), ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കെമിസ്ട്രി എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ജനുവരി 2021 (കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 10 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 15 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.എ.എം.എസ്. (മേഴ്‌സിചാന്‍സ് – 2009 അഡ്മിഷന്‍), ഒക്‌ടോബര്‍ 2021, ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 17 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് കക (മേഴ്‌സിചാന്‍സ് – 2008 അഡ്മിഷന്‍), ജനുവരി 2022 ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ മാര്‍ച്ച് 21 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 21 ന് ആരംഭിക്കുന്ന ബി.പി.എഡ്. (ദ്വിവത്സര കോഴ്‌സ് – 2020 സ്‌കീം) ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി., ഒക്‌ടോബര്‍ 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), 2022 ഏപ്രില്‍ 8 ന് ആരംഭിക്കുന്ന മൂന്നും നാലും വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്), ജനുവരി 2022 പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ .

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 11 മുതല്‍ നടത്തുന്ന ബി.എ. ഡിഗ്രി (ആന്വല്‍ സ്‌കീം) പാര്‍ട്ട് കകക മെയിന്‍ ആന്റ് സബ്‌സിഡിയറി പരീക്ഷയ്ക്ക് (സെപ്റ്റംബര്‍ 2021 സെഷന്‍) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ എ.ജെ.കോളേജിലും കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍.കോളേജിലും പ്രസ്തുത പരീക്ഷകള്‍ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കുന്നതാണ്.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 11 ന് ആരംഭിക്കുന്ന ബി.കോം. പാര്‍ട്ട് മൂന്ന്, സപ്ലിമെന്ററി പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള എല്ലാ ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും മുളയറ ബിഷപ്പ് യേശുദാസന്‍ സി.എസ്.ഐ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള എല്ലാ ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികളും കൊല്ലം ടി.കെ.എം.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്. ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള ഓഫ്‌ലൈന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രില്‍ 18 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 16 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 22 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 8 വരെയും 150 രൂപ പിഴയാടെ മാര്‍ച്ച് 11 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഫെബ്രുവരി 23 ന് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ആദ്യ പത്രക്കുറിപ്പ് ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.


സി.എ.സി.ഇ.ഇ. വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12, ഉയര്‍ന്ന പ്രായപരിധി ഇല്ല. കോഴ്‌സിന് ചേരുന്നതിനുള്ള അപേക്ഷാഫോം ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 9846671765/7012839897

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ആന്റ് എക്സ്റ്റന്‍ഷന്‍ (സി.എ.സി.ഇ.ഇ.) കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജില്‍ നടത്തുന്ന ആറുമാസ കാലാവധിയുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) കോഴ്‌സിനും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സിനും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു, പ്രായപരിധി ഇല്ല. അപേക്ഷാഫോം 100 രൂപയ്ക്ക് കോളേജിലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16 വൈകിട്ട് 3 മണി വരെ. അടിസ്ഥാനയോഗ്യതയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രസ്തുത കോഴ്‌സ് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495825335