ഡിവിഷണൽ തപാൽ അദാലത്ത് മാർച്ച്‌ 18ന്; പരാതി പരിഹാരങ്ങൾ 11മണി മുതൽ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷണൽ ഓഫീസിന്റെ തപാൽ അദാലത്ത് 2022 മാർച്ച്‌ 18 ന് രാവിലെ 11 മണിക്ക് പോസ്റ്റൽ ഡിവിഷണൽ ഓഫീസിൽവച്ച്‌ ഗൂഗിൾ മീറ്റ് വഴി നടക്കും.

തിരുവനന്തപുരം നോർത്ത് ഡിവിഷണൽ ഓഫീസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും.

അദാലത്തിൽ പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരാതികൾ ഇമെയിൽ അല്ലെങ്കിൽ വാട്സാപ്പ് നമ്പർ സഹിതം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് , തിരുവനന്തപുരം നോർത്ത് ഡിവിഷൻ -6950001 എന്ന വിലാസത്തിൽ മാർച്ച്‌ 16 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം. ssptvnorth.keralapost@gmail.com, dotpuramnorth.kl@indiapost.gov.in എന്ന ഇമെയിലുകൾ വഴിയും പരാതികൾ അയക്കാം

ഗൂഗിൾ മീറ്റിന്റെ ലിങ്ക് തപാൽ അദാലത്തിന് അര മണിക്കൂർ മുമ്പ് പരാതിക്കാരൻ നൽകിയ ഇമെയിൽ അല്ലെങ്കിൽ വാട്സാപ്പ് വഴി ലഭ്യമാകും.