കൊടിക്കൂറയും കൊടിക്കയറും ഘോഷയാത്രയായി ശബരിമലയിലെത്തിച്ചു

Advertisement

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും സന്നിധാനത്തെത്തി.ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതിയുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് ശബരിമലയിലെത്തിച്ചത് .ചെങ്ങളം വടക്കില്ലത്ത് ഗണപതി നമ്പൂതിരി തയ്യാറാക്കിയ കൊടിക്കൂറയും കൊടിക്കയറും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.

ശക്തികുളങ്ങര ക്ഷേത്രത്തിൽ നിന്ന് കുഞ്ചാച്ചമൻ സമിതി അംഗങ്ങളായ രാമാനുജൻപിള്ള, സുരേഷ് കുമാർ, സോമദത്തൻപിള്ള, വിജയകുമാർ, സുബാഷ്, ഗണേശൻപിള്ള, പൊന്നൻപിള്ള, രഞ്ചിത്ത്, സാബു, ജയകുമാർ, ഹരികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.